കു​വൈ​റ്റ്: ഹ​ഷീ​ഷും ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി ര​ണ്ടു​പേ​രെ പി​ടി​കൂ​ടി. 35 കി​ലോ ഹ​ഷീ​ഷും 2000 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ളും ഇ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദി​ന് സ​മീ​പം ര​ണ്ടുപേ​ർ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തുന്നുവെന്ന റി​പ്പോ​ർ​ട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഫോ​ർ നാ​ർ​കോ​ട്ടി​ക്കി​ൽ ല​ഭി​ച്ച റി​പ്പോ​ർ​ട്ട് പ്ര​കാ​രം തി​ര​ച്ചി​ലും അ​ന്വേ​ഷ​ണ​വും ഊ​ർ​ജി​ത​മാ​ക്കി പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളി​ൽ നി​ന്ന് ഹ​ഷി​ഷും ല​ഹ​രി ഗു​ളി​ക​ക​ളും വി​ൽ​പ​ന​യി​ലൂ​ടെ ല​ഭി​ച്ച പ​ണ​വും ക​ണ്ടെ​ത്തി. ചെ​റി​യ പാ​ക്ക​റ്റി​ലും പൊ​തി​ക​ളി​ലു​മാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി വ​സ്തു​ക്ക​ൾ. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചിട്ടുണ്ട്. നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​ക​ളെ​യും തൊണ്ടിമുതലുകളും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Leave a Reply

Your email address will not be published. Required fields are marked *