തിരുവനന്തപുരം, ഡിസംബർ 20, 2023: ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾക്കൊരുങ്ങി ഹയാത്ത് റീജൻസി. ആഘോഷ ദിനങ്ങളുടെ ഭാഗമായി ക്രിസ്തുമസ് – ന്യൂഇയർ തീമിലുള്ള ബ്രഞ്ചും ഡിന്നറും ഡിസംബർ 24 മുതൽ ആരംഭിക്കും.

മലബാർ കഫേയിൽ ഡിസംബർ 24ന് ഉച്ചയ്ക്ക് 12 മണിക്ക് ക്രിസ്തുമസ് ബ്രഞ്ചോടുകൂടിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമാകുന്നത്. മൂന്ന് മണി വരെ നീളുന്ന ബ്രഞ്ചിൽ ലൈവ് ബീവറേജ് കൗണ്ടറും സ്പെഷ്യൽ ബിവറേജസിന് 1+1 ഓഫറും ലഭിക്കും. ക്രിസ്തുമസ് രാത്രിയിൽ 7 മണി മുതൽ 10.30 വരെ ഡിന്നറും ലഭ്യമാകും. അതോടൊപ്പം, ഓറിയന്റൽ കിച്ചൻ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പാൻ-ഏഷ്യൻ പാചകരീതികളുടെയും പ്രത്യേകം തയ്യാറാക്കിയ ക്രിസ്തുമസ് വിഭവങ്ങളുടെയും രുചി വിരുന്നും ഒരുക്കും.

ക്രിസ്തുമസ് ദിനത്തിൽ, ബ്രഞ്ച്, ലഞ്ച്, ഡിന്നർ എന്നിവയിലെല്ലാം ഉത്സവകാലത്തെ പ്രത്യേക രുചികൾ ആസ്വദിക്കാൻ അവസരമുണ്ടായിരിക്കും. ഓറിയന്റൽ കിച്ചനിൽ യഥാക്രമം ഉച്ചയ്ക്ക് 12:00 മുതൽ 03:00 വരെയും വൈകുന്നേരം 06:30 മുതൽ 11:00 വരെയും ഷെഫ് ലീയുടെ ക്രിസ്തുമസ് ലഞ്ചും ഡിന്നറും ഉണ്ടായിരിക്കും. മലബാർ കഫേയിലെ ബ്രഞ്ചും ഡിന്നറും യഥാക്രമം ഉച്ചയ്ക്ക് 12:00 മുതൽ 03:00 വരെയും വൈകുന്നേരം 07:00 മുതൽ 10:30 വരെയും ആയിരിക്കും. ഈ ദിവസങ്ങളിലെ പ്രധാന ആകർഷണം മലബാർ കഫേയിലെ ടൂപീസ് ബാൻഡിന്റെ തത്സമയ പ്രകടനമാണ്. ഇത് കൂടാതെ, ഡിസംബർ 24, 25, 31 തീയതികളിൽ മലബാർ കഫേയിൽ നടക്കുന്ന ബ്രഞ്ച്, ലഞ്ച്, ഡിന്നർ എന്നിവയുടെ ഭാഗമായി റീജൻസി ലോഞ്ചിൽ തിരഞ്ഞെടുത്ത ബീവറേജുകൾക്ക് പ്രത്യേക ഓഫറുകളും ഉണ്ടായിരിക്കും.

വരാനിരിക്കുന്ന വർഷത്തിലേക്കുള്ള കൗണ്ട്ഡൗൺ ആരംഭിക്കുമ്പോൾ, മലബാർ കഫേയിൽ ഗംഭീരമായ ന്യൂ ഇയർ ഈവ് ബ്രഞ്ചും ലൈവ് മ്യൂസിക് സെഷനും ക്രമീകരിച്ചിട്ടുണ്ട്. പുതിയ വർഷത്തെ സ്വാഗതം ചെയ്യുന്നതിനായി ഐവറി ക്ലബിൽ ആവേശകരമായ പുതുവർഷ ആഘോഷം രാത്രി 7:30 മുതൽ ഡിജെ നോയ്‌സിന്റെ പ്രകടനത്തോടെ തുടങ്ങും. ലൈവ് ഗ്രില്ലിംഗ് സെഷനായിരിക്കും വൈകിട്ടത്തെ മറ്റൊരു പ്രധാന ആകർഷണം. തിരഞ്ഞെടുത്ത ബീവറേജുകൾക്ക് പ്രത്യേക ഓഫറുകൾ ലഭിക്കും. ജനുവരി 1-ന് മലബാർ കഫേയിൽ പുതിയ തുടക്കങ്ങളിൽ പങ്കുചേരൂ, അവിടെ തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ ഒരു മികച്ച ഭക്ഷണ പാക്കേജ് കാത്തിരിക്കുന്നു!

Leave a Reply

Your email address will not be published. Required fields are marked *