തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നു. ഇന്നലെ 300 കേസുകൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച 115 കേസുകളും ബുധനാഴ്ച 292 കേസുകളുമാണ് ഉണ്ടായിരുന്നത്. ബുധനാഴ്ച 3 മരണം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഇന്നലെയും 3 പേർ കോവിഡ് ബാധിച്ചു മരിച്ചു.

കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1 ആദ്യമായി കണ്ടെത്തിയ കേരളത്തിൽ ഒരു മാസത്തിനകം 3000 കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെടാമെന്നു സർക്കാർ വിലയിരുത്തിയിരുന്നു. നിലവിൽ സംസ്ഥാനത്ത് 2341 പേരാണ് പോസിറ്റീവായി കഴിയുന്നത്. ഇന്നലെ 211 പേർ കോവിഡ് മുക്തരായി. റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ അത്രയും പേർ വൈറസ് മുക്തരാകുന്നതിനാൽ ഗുരുതര സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒരാളിൽ മാത്രമേ ജെഎൻ1 കണ്ടെത്തിയിട്ടുള്ളൂ.

 

Leave a Reply

Your email address will not be published. Required fields are marked *