തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫിസ് മാർച്ചിനെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രം അണിഞ്ഞ് ഒറ്റയാൾ സമരവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിനു മുന്നിലാണ് ചാണ്ടി ഉമ്മന്റെ പ്രതിഷേധം. നവകേരള ബസ്സിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കടന്നു പോയ വഴിയിലാണ് കറുത്ത വസ്ത്രം ധരിച്ച് ചാണ്ടി ഉമ്മന്റെ പ്രതിഷേധം.

ചാണ്ടി ഉമ്മന്റെ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തിയെങ്കിലും എഴുന്നേറ്റു പോകാൻ ചാണ്ടി ഉമ്മൻ തയാറായില്ല. മുഖ്യമന്ത്രിയുടെ അവസാനത്തെ വാഹനവ്യൂഹവും കടന്നു പോയതിനു ശേഷമാണ് ചാണ്ടി ഉമ്മൻ പ്രതിഷേധം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *