മ​നാ​മ: ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ ജ​നു​വ​രി 12 മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പി​നാ​യി ബ​ഹ്റൈ​ൻ ടീം ഒ​രു​ങ്ങി. ​ഏ​ഷ്യ​ൻ ക​പ്പി​ന്റെ അ​വ​സാ​ന പ​രി​ശീ​ല​ന ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ക്കാ​ൻ യു.‌​എ ഇ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന ദേ​ശീ​യ ഫു​ട്ബാ​ൾ ടീ​മി​നെ സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് ഫ​സ്റ്റ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും ജ​ന​റ​ൽ സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി (ജി.​എ​സ്‌.​എ) ചെ​യ​ർ​മാ​നും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ബി.​ഒ.​സി) പ്ര​സി​ഡ​ന്റു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ സ​ന്ദ​ർ​ശി​ച്ച് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ശൈ​ഖ് സ​ൽ​മാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ, ശൈ​ഖ് ഈ​സ ബി​ൻ അ​ലി ആ​ൽ ഖ​ലീ​ഫ, ബ​ഹ്റൈ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ബി.​എ​ഫ്.​എ) പ്ര​സി​ഡ​ന്റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ലി ആ​ൽ ഖ​ലീ​ഫ, ബി.​എ​ഫ്.​എ വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​സ്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഹ​മ​ദ് രാ​ജാ​വി​ന്റെ​യും, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ​യും മാ​നു​ഷി​ക കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള രാ​ജാ​വി​ന്റെ പ്ര​തി​നി​ധി ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ​യും ആ​ശം​സ​ക​ൾ ടീ​മി​നെ ശൈ​ഖ് ഖാ​ലി​ദ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *