അ​ഞ്ച​ൽ: വ​ന്യ​ജീ​വി​യാ​യ വെ​ള്ളി​മൂ​ങ്ങ​ക​ളെ വീ​ട്ടി​ൽ വ​ള​ർ​ത്തി​യ ഗൃ​ഹ​നാ​ഥ​നെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ക​ട​യ്ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മ്മി​ൾ ഇ​യ്യ​ക്കോ​ട് ഷീ​ബ മ​ൻ​സി​ലി​ൽ ന​വാ​സ് (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൂ​ട്ടി​ൽ വ​ള​ർ​ത്തി​യ ആ​റ് മാ​സ​ത്തോ​ളം പ്രാ​യ​മു​ള്ള ര​ണ്ട് വെ​ള്ളി​മൂ​ങ്ങ​ക​ളെ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യെ​യും വെ​ള്ളി​മൂ​ങ്ങ​ക​ളെ​യും പൊ​ലീ​സ് അ​ഞ്ച​ൽ വ​നം വ​കു​പ്പ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.

പ്ര​തി​യെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യശേ​ഷം പു​ന​ലൂ​ർ ഫോ​റ​സ്റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. കോ​ട​തി​യു​ടെ അ​നു​മ​തി വാ​ങ്ങി വെ​ള്ളി​ മൂ​ങ്ങ​ക​ളെ വ​ന​പ്ര​ദേ​ശ​ത്ത് തു​റ​ന്നു​വി​ടു​മെ​ന്ന് വ​നം​വ​കുപ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ഞ്ച​ൽ റേ​ഞ്ച് ഓ​ഫി​സ​ർ ടി.​എ​സ്. സ​ജു, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യു​ടെ അ​റ​സ്റ്റ്‌ രേ​ഖ​പ്പെ​ടു​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *