മുംബൈ: 2022 ജനുവരി മുതൽ 2023 ഡിസംബർ വരെയുള്ള കാലയളവിൽ
രാജ്യത്ത് ഒരു ലക്ഷത്തിലേറെ സ്കോഡ കാറുകൾ വിൽപനയായി. ഇന്ത്യയിൽ രൂപകൽപന  ചെയ്ത് ഉൽപാദിപ്പിച്ച കുഷാഖും സ്ലാവിയയുമാണ് ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ഈ നാഴികക്കല്ല് പിന്നിടാൻ  സ്കോഡയെ സഹായിച്ചത്. മുൻപ് ഒരു ലക്ഷം കാറുകൾ വിൽക്കാൻ ആറ് വർഷമെടുത്ത  സ്ഥാനത്ത് രണ്ട് വർഷം കൊണ്ട്  ഈ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞു.

2022 സ്കോഡയെ സംബന്ധിച്ചേടത്തോളം ഇന്ത്യയിലെ ഏറ്റവും  മികച്ച വർഷമായിരുന്നു. കുഷാഖും സ്ലാവിയയും വിപണിയിലെത്തിയതിന് പിന്നാലെയാണിത്. കാറുകൾ വിപണിയിൽ ലഭ്യമാക്കുന്നതിൽ വന്ന കാലതാമസം മൂലം 2023-ന്റെ ആദ്യ പകുതിയിൽ ഈ കുതിപ്പിന് ചെറിയൊരു വിരാമമുണ്ടായെങ്കിലും കഴിഞ്ഞ വർഷം ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ 48,875 യൂണിറ്റുകൾ വിൽക്കാൻ സാധിച്ചുവെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റർ പീറ്റർ ജനേബ പറഞ്ഞു. പുതിയ ഉർപന്നങ്ങൾ വിപണിയിലെത്തിക്കുക, ഷോറൂമുകളുടെ എണ്ണം വർധിപ്പിക്കുക, വിൽപന-വിൽപനാനന്തര സേവനങ്ങളുടെ ഗുണമേൻമ വർധിപ്പിച്ച് ഉപയോക്താക്കളെ കൂടുതൽ സംതൃപ്തരാക്കു ക തുടങ്ങിയ കാര്യങ്ങളിലാണ് കഴിഞ്ഞ വർഷം
കൂടുതലായി ശ്രദ്ധിച്ചത്. 2023 ആദ്യ പകുതിയിയിലെ മെല്ലെപ്പോക്കിന് ശേഷം അവസാന മൂന്ന് മാസം വിൽപനയിൽ നല്ല മുന്നേറ്റം നടത്താൻ കമ്പനിക്ക് സാധിച്ചു.  നിലവിലെ ഉൽപന്നങ്ങൾ പരിഷ്ക്കരിക്കുക, പുതിയവ വിപണിയിലെത്തിക്കുക, കയറ്റുമതി, വിപണന ശൃംഖലയുടെ വിപുലീകരണം എന്നിവയിലൂടെ വളർച്ച ത്വരിതഗതിയിലാക്കുക എന്നീ മുൻഗണനകളാണ് 2024-ൽ സ്കോഡ ഇന്ത്യയുടെ മുൻപാകെ ഉള്ളത്.  സ്കോഡയുടെ ഇന്ത്യയിലെ ഏറ്റവും മികച്ച വർഷമായ 2022-ൽ 53,721 കാറുകളാണ് വിറ്റത്.2021 അവസാനം കുഷാഖും 2022 ആദ്യം സ്ലാവിയയും
വിപണിയിലെത്തിയതിനെത്തുടർന്നുള്ള ഈ റെക്കോഡ് വിൽപന യൂറോപ്പിന് പുറത്ത്  സ്കോഡയുടെ ഏറ്റവും വലിയ വിപണിയായി ഇന്ത്യയെ മാറ്റി.  കമ്പനിയുടെ സുപ്രധാന വിപണികളിലൊന്നായി ഇന്ത്യ തുടരുന്നു. 2023-ൽ വിപണിയിലെത്തിയ കോഡിയാക്കും വലിയ ജന പ്രീതി നേടുകയുണ്ടായി.

വിപണന- സർവീസ് ശൃംഖലകളുടെ എണ്ണം 2021 ആദ്യം 120 ആയിരുന്നത്
2023 അവസാനത്തോടെ 260 ആയി വർധിച്ചു.  സ്കോഡ ഇന്ത്യയുടെ എല്ലാ കാറുകളും  സുരക്ഷാ പരിശോധനകളിൽ പഞ്ചനക്ഷത്ര റേറ്റിങ് നേടിയവയാണ്. ഗ്ലോബൽ എൻകാപ്പിന്റെ  കൂടുതൽ കർശനമായ സുരക്ഷാ പരിശോധനയെ അതിജീവിച്ച ആദ്യ കാറായി കുഷാഖ് 2022 ഒക്ടോബറിൽ മാറി. 2023 ഏപ്രിലിൽ സ്ലാവിയയും ഇതേ നേട്ടം കൈവരിച്ചു. യൂറോ എൻകാപ് ടെസ്റ്റിൽ കോഡിയാക്ക്  നേരത്തെ തന്നെ ഫൈവ് സ്റ്റാർ റേറ്റിങ് കരസ്ഥമാക്കിയിരുന്നു.  ഇന്ത്യയിൽ നിർമിച്ച സ്കോഡ കാറുകൾ ഇപ്പോൾ ജി സി സി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. നടപ്പ് വർഷം വിയറ്റ്നാം വിപണിയിലേക്ക് കടക്കുന്ന സ്കോഡ, പൂനെ പ്ലാന്റിൽ നിന്നാണ് കാറുകളും ഘടകങ്ങളും അവിടത്തേക്ക് കയറ്റുമതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *