കൊച്ചി: ജോയ് ഇ-ബൈക്ക് ബ്രാന്‍ഡിന് കീഴിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ മുന്‍നിര നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് 2023 ഡിസംബറില്‍ 3,543 യൂണിറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വിതരണത്തിനായി അയച്ചു. 2023 നവംബറില്‍ 2,563 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 38% വളര്‍ച്ചയാണ് കമ്പനി നേടിയത്. 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെ 23,926 യൂണിറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്.

ശക്തമായ ഡിമാന്‍ഡും രാജ്യത്തുടനീളമുള്ള വിപുലമായ സാന്നിധ്യവും കാരണം, ഈ സാമ്പത്തിക വര്‍ഷത്തിന്റെ (2023 ഏപ്രില്‍-ഡിസംബര്‍) ആദ്യ മൂന്ന് പാദങ്ങളിലായി 17,000 യൂണിറ്റിലധികം (17,919) ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വിറ്റഴിക്കാനും കമ്പനിക്ക് സാധിച്ചു. 2024 ജനുവരിയില്‍ നടക്കാനിരിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ബിസിനസ് ഉച്ചകോടിയില്‍ തങ്ങളുടെ പുതിയ ഉല്‍പ്പന്ന നിര പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. മഹാത്മാ മന്ദിര്‍, ഗാന്ധിനഗര്‍, സ്റ്റാള്‍ നമ്പര്‍ പി1, പി2എ, ഹാള്‍ നമ്പര്‍ 2 എന്നിവിടങ്ങളില്‍ വാര്‍ഡ്‌വിസാര്‍ഡിന്റെ സാങ്കേതികവിദ്യ സന്ദര്‍ശകര്‍ക്ക് കാണാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *