തിരുവനന്തപുരം: ഓറിയന്റൽ തീമിൽ ഡിന്നർ സംഘടിപ്പിച്ചുകൊണ്ടു  ഒ ബൈ താമര. ഏഷ്യൻ രാജ്യങ്ങളിലുള്ള ഓറിയന്റൽ പാചകരീതിയുടെ വൈവിധ്യമായ രുചികളാണ് ഡിന്നറിൽ അവതരിപ്പിക്കുന്നത്. ജനുവരി 11 മുതൽ 14 വരെ വൈകിട്ട് 7 മണി മുതൽ രാത്രി 10.30 വരെ ഒ കഫെയിലാണ്  ഡിന്നർ നടക്കുന്നത്.

ശ്രെഡ്ഡഡ് ലാമ്പ് ഇൻ വൈൻ സ്കാല്യൺസ് ആൻഡ് ഗാർലിക്, ഷാങ്കി ക്രിസ്പ്പി ഡക്ക് വിത്ത്‌ ബാംബൂ ഷൂട്ട്‌, ക്രിസ്പ്പി ടെൻഡർലോയിൻ ഇൻ ഷെസ്‌വാൻ  ചില്ലി, സ്റ്റിർ ഫ്രൈഡ് പ്രോൺസ് വിത്ത്‌ എക്‌സോട്ടിക് വെജിറ്റബിൾസ് എന്നിവയാണ് തിരഞ്ഞെടുത്ത വിഭവങ്ങൾ. കൂടാതെ പ്രോൺസ്, പെക്കിങ് ഡക്ക്, ഒക്ടോപസ്  വിഭവങ്ങൾ, ഹോം മെയ്ഡ് ഡിം സംസ്, മങ്കോളിയൻ ഗ്രിൽ എന്നിവയാണ് പ്രത്യേകം ക്യുറേറ്റ് ചെയ്തിട്ടുള്ള വിഭവങ്ങൾ.

അതിഥികൾക് പ്രത്യേകമായി അലങ്കരിച്ച ലൈവ് കൗണ്ടറുകളും ഔട്ട്ഡോർ ഡൈനിംഗും ആസ്വദിക്കാം. ഏഷ്യൻ ഭക്ഷണപ്രേമികൾക്ക് വ്യത്യസ്തമായൊരു അനുഭവമായിരിക്കും ഈ ഡിന്നർ ഫെസ്റ്റ്.

റിസർവേഷനുകൾക്ക്: 91 471 710 0111/ 91 471 666 0888

Leave a Reply

Your email address will not be published. Required fields are marked *