ഒട്ടാവ: എയർകാനഡ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടുമുൻപ് ഒരാൾ പുറത്തേക്ക് ചാടി. ജനുവരി 8ന് ടൊറന്റോ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം. കാനഡയിൽനിന്ന് ദുബായിലേക്കു യാത്ര തുടങ്ങാനിരുന്ന വിമാനത്തില്‍ സാധാരണ യാത്രക്കാരനെപോലെ കയറിയ ആളാണ് വിമാനം പറന്നുയരുന്നതിനു ഏതാനും മിനിട്ടുകൾക്ക് മുൻപ് പുറത്തേക്കു ചാടിയത്. വിമാനത്തിന്റെ വാതിലിനു സമീപത്താണ് ഇയാൾ ഉണ്ടായിരുന്നത്.

20 അടി ഉയരത്തിൽനിന്നാണ് യാത്രക്കാരൻ ചാടിയത്. വീഴ്ചയിൽ പരുക്കേറ്റ ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പൊലീസ് യാത്രക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായാണു വിവരം. വിമാനത്തിൽനിന്ന് പുറത്തേക്കു ചാടിയ യാത്രക്കാരന്റെ പേരും മറ്റ് വിവരങ്ങളും ലഭ്യമല്ല. സംഭവത്തെ തുടർന്ന് ആറ് മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്. അസാധാരണമായ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *