കോപ്പൻഹേഗൻ: ഡെന്മാർക്കിലെ മാർഗ്രേത് രാജ്ഞി സ്ഥാനത്യാഗം ചെയ്തതോടെ അവരുടെ മകൻ ഫ്രെഡറിക്കിനെ രാജാവായി പ്രഖ്യാപിച്ചു. ഫ്രെഡറിക് പത്താമൻ എന്ന പേരിൽ അദ്ദേഹം ഭരണം തുടരും. ക്രിസ്റ്റ്യൻബോർഗ് കൊട്ടാരത്തിൽ ഡെന്മാർക്ക് മന്ത്രിസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം 53 വർഷത്തെ ഭരണം അവസാനിപ്പിക്കുന്ന ചരിത്ര പ്രഖ്യാപനത്തിൽ 83കാരിയായ രാജ്ഞി ഒപ്പുവച്ചു. തുടർന്നാണ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സൻ പ്രഖ്യാപനം നടത്തിയത്.

രാജഭരണത്തിന്റെ 900 വർഷത്തെ ചരിത്രത്തിൽ 1146 ൽ എറിക് മൂന്നാമൻ രാജാവിനുശേഷം ഇതാദ്യമാണ് സ്ഥാനത്യാഗം. 55 വയസ്സുള്ള ഫ്രെഡറിക്കിന്റെ മകൻ ക്രിസ്റ്റ്യനെ (18) രാജകുമാരനായും പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *