ഇസ്‌ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ബുഷ്റ ബീബിയും വിവാഹിതരായത് ഇസ്‍ലാം നിയമത്തിനു വിരുദ്ധമായാണെന്ന കേസിൽ ഇരുവർക്കുമെതിരെ കോടതി കുറ്റം ചുമത്തി. ഇമ്രാൻ ഇപ്പോൾ തടവി‍ൽ കഴിയുന്ന അദിയാല ജയിലിൽ കോടതിമുറിയൊരുക്കിയാണ് സീനിയർ സിവിൽ ജഡ്ജി ഖുദറത്തുല്ല കുറ്റപത്രം വായിച്ചത്. ഇരുവരും കുറ്റം നിഷേധിച്ചു.

ബുഷ്റയുടെ മുൻ ഭർത്താവ് ഖവാർ മനേക കഴിഞ്ഞ മാസം നൽകിയ കേസാണിത്. ഒരു വിവാഹം വേർപിരിഞ്ഞശേഷം നിശ്ചിത കാലപരിധി കഴിഞ്ഞുമാത്രമേ മറ്റൊരു വിവാഹം പാടുള്ളൂ എന്ന നിയമം ലംഘിച്ചെന്നാണു മനേകയുടെ ആരോപണം. കുറ്റപത്രം വായിച്ചുകേൾക്കാൻ ബുഷ്റ ഇന്നലെയും ഹാജരായില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഇവർ നൽകിയ ഹർജി വിധി പറയാനായി മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *