ദോ​ഹ: ഖ​ത്ത​റി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് നോ​ർ​ക്ക -പ്ര​വാ​സി ക്ഷേ​മ​നി​ധി സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി സം​സ്‌​കൃ​തി ഓ​ഫി​സി​ൽ (ന​ജ്മ) സ്ഥി​രം ഹെ​ൽ​പ്‌ ഡെ​സ്‌​ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. നി​ല​വി​ൽ സം​സ്കൃ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കി​ൽ​സ് ഡെ​വ​ല​പ്മെ​ന്റ് സെ​ന്റ​റി​ൽ ഹെ​ൽ​പ്‌ ഡെ​സ്‌​ക് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ പ്ര​വാ​സി​ക​ളി​ലേ​ക്ക് സേ​വ​നം എ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സ്ഥി​രം ഹെ​ൽ​പ്‌ ഡെ​സ്‌​ക് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് ആ​റു​ മു​ത​ൽ എ​ട്ടു​വ​രെ ഹെ​ൽ​പ്‌ ഡെ​സ്‌​ക് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സം​സ്കൃ​തി ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ദോ​ഹ​യി​ൽ ഗാ​ർ​ഹി​ക മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന ശ്യാ​മ​ള ബാ​ബു ഹെ​ൽ​പ്‌ ഡെ​സ്‌​ക് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​സ്കൃ​തി പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് കു​ട്ടി അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ഇ.​എം. സു​ധീ​ർ കേ​ര​ള പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡി​ന്റെ​യും നോ​ർ​ക്ക​യു​ടെ​യും വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ പ്ര​സി​ഡ​ന്‍റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ്‌ ബാ​വ, ഇ​ൻ​കാ​സ് പ്ര​സി​ഡ​ന്റ്‌ ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, കേ​ര​ള ബി​സി​ന​സ് ഫോ​റം പ്ര​സി​ഡ​ന്റ്‌ അ​ജി കു​ര്യ​ക്കോ​സ്, യു​വ​ക​ലാ​സാ​ഹി​തി സെ​ക്ര​ട്ട​റി ജീ​മോ​ൻ, ഐ.​എ​ൻ.​സി.​സി പ്ര​സി​ഡ​ന്റ്‌ ജാ​ബി​ർ, യു​നി​ക് പ്ര​തി​നി​ധി ബി​ന്ദു, കു​വാ​ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് വ​ള്ളി​ക്കോ​ൽ, അ​ബ്ദു​ൾ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, സി​ദ്ദീ​ഖ് ചെ​റു​വ​ല്ലൂ​ർ, രാ​ജേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സം​സ്കൃ​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലീ​ൽ എ.​കെ സ്വാ​ഗ​ത​വും ലോ​ക​കേ​ര​ള സ​ഭ അം​ഗം എ. ​സു​നി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *