തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയ കേരള സന്ദർശനത്തിന്റെ ചെലവിനായി സംസ്ഥാന സർക്കാർ അനുവദിച്ചത് 30 ലക്ഷം രൂപ. വിനോദ സഞ്ചാര വകുപ്പിന്റെ ആവശ്യ പ്രകാരമാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തി ഇത്രയും തുക ധനവകുപ്പ് അനുവദിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഏതൊക്കെ കാര്യത്തിനാണ് ഇതു ചെലവഴിച്ചതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *