മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ സവാളയുടെ ക​യ​റ്റു​മ​തി നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ ഒ​മാ​ൻ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ വി​ല ഉ​യ​ർ​ന്നു​ത​ന്നെ നി​ൽ​ക്കു​ന്നു. നി​ല​വി​ൽ പാ​കി​സ്താ​ൻ ഉ​ള്ളി​ക​ൾ വി​പ​ണി​യി​ലു​ണ്ടെ​ങ്കി​ലും അ​വി​ടെ​യും വി​ല വ​ർ​ധി​ക്കു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

പാ​കി​സ്താനി​ൽ ഉ​ള്ളി സീ​സ​ൺ അ​വ​സാ​നി​ച്ച​തു​കൊ​ണ്ടാ​യി​രി​ക്കാം വി​ല വ​ർ​ധി​ക്കു​ന്ന​തെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ഏ​താ​യാ​ലും ഒ​മാ​നി​ൽ ഇ​ന്ത്യ​ൻ ഉ​ള്ളി വി​പ​ണി​യി​ലെ​ത്തു​ന്ന​തു​വ​രെ വി​ല ഉ​യ​ർ​ന്നു​ത​ന്നെ നി​ൽ​ക്കു​മെ​ന്ന് ഇ​റ​ക്കു​മ​തി മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു. നി​ല​വി​ലെ റി​പ്പോ​ർ​ട്ട്​ അ​നു​സ​രി​ച്ച് മാ​ർ​ച്ചി​ൽ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ ഉ​ള്ളി വി​പ​ണി​യി​ലെ​ത്തു​ക. ഇ​ന്ത്യ​ൻ ഉ​ള്ളി ഗു​ണനി​ല​വാ​ര​ത്തി​ൽ മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​തി​നാ​ൽ വ​ൻ ഡി​മാ​ൻ​ഡാ​ണ് മാ​ർ​ക്ക​റ്റി​ലു​ള്ള​ത്. നി​ല​വി​ൽ ഒ​മാ​നി​ൽ പാ​കി​സ്താ​ന് പു​റ​മെ തു​ർ​ക്കി​യ, റ​ഷ്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ഉ​ള്ളി​യാ​ണ് വി​പ​ണി​യി​ലു​ള്ള​ത്.

ഇ​ന്ത്യ​ക്കു ശേ​ഷം പാ​കി​സ്താ​ൻ ഉ​ള്ളി​ക്കാ​ണ് മാ​ർ​ക്ക​റ്റി​ൽ പ്രി​യം. തു​ർ​ക്കി​യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ഉ​ള്ളി​ക​ളി​ൽ ജ​ലാം​ശം കൂടു​ത​ലു​ള്ള​തു കാ​ര​ണം പാ​ച​ക​ക്കാ​ർ​ക്ക് പ്രി​യം കു​റ​വാ​ണ്. നി​ല​വി​ൽ മാ​ർ​ക്ക​റ്റി​ൽ കി​ലോ​ക്ക് 600 ബൈ​സ​ക്ക​ടു​ത്താ​ണ് ഉ​ള്ളി വി​ല. സാ​ധാ​ര​ണ​ഗ​തി​യി​ൽ 300 ബൈ​സ​യി​ൽ താ​ഴെ​യാ​ണ് വി​ല വ​ന്നി​രു​ന്ന​ത്. വി​ല ഇ​ര​ട്ടി​യി​ൽ അ​ധി​ക​മാ​യി ഉ​യ​ർ​ന്ന​തു കു​ടും​ബ​ങ്ങ​ളെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *