കൊച്ചി: റിപ്പബ്ലിക്ക് ദിനാഘോഷം പ്രമാണിച്ച് ഈമാസം 26 മുതൽ 28 വരെ വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ഒരു ടിക്കറ്റിന് 999 രൂപ നിരക്കിൽ വണ്ടർല പാർക്ക് പ്രവേശന ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റുകൾ പരിമിതമായതിനാൽ മുൻകൂർ ബുക്കിംഗ് നടത്തുന്നത് സൗകര്യപ്രദമാകും.

റിപ്പബ്ലിക്ക് ദിന ഓഫറിന് പുറമെ ബുധനാഴ്ചകളിൽ വനിതകൾക്ക് 2 ടിക്കറ്റിന്, 2 ടിക്കറ്റുകൾ സൗജന്യമായി ലഭിക്കുന്ന വണ്ടർ വിമൻ ഓഫരും ആരംഭിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുമ്പേ ഓൺലൈനിൽ ബുക്ക് ചെയ്താൽ 10% കിഴിവ് ലഭിക്കുന്നതാണ്. ഈ ഓഫറുകൾ ഓൺലൈനിൽ മാത്രമേ ലഭ്യമാകൂ.വണ്ടർല ദീർഘ വാരാന്ത്യങ്ങൾക്കുള്ള പ്രവേശന ടിക്കറ്റുകൾ ഓൺലൈൻ പോർട്ടലായ https://bookings.wonderla.com/ മുഖേന ബുക്ക് ചെയ്യാം. 0484-3514001, 75938 53107 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

വാരാന്ത്യങ്ങളും വണ്ടർലയിലെ ആഘോഷങ്ങളും ആസ്വദിക്കാൻ അവസരം ഒരുക്കുന്നതാണ് ഓഫറുകളെന്നും സ്ത്രീകൾക്കായി മികച്ച അവസരങ്ങളാണ് ഒതുക്കുന്നതെന്നും വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അരുൺ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *