മ​സ്ക​ത്ത്​: ഇ​ന്ത്യ​യു​ടെ 75ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും കൈ​വ​ര​ട്ടെയെ​ന്ന്​ രാ​ഷ്​​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്​ അ​യ​ച്ച ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റി​ന് ന​ല്ല ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും നേ​രു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *