ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിനെ പോസ്ട്രേറ്റ് ചികിൽസയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബക്കിങ്‌ഹാം കൊട്ടാരം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലണ്ടൻ ക്ലിനിക് പ്രൈവറ്റ് ഹോസ്പിറ്റലിലാണ് ചികിൽസ. ഇവിടെ വയറ്റിലെ ശസ്ത്രക്രിയയ്ക്കു ശേഷം ചികിൽസയിൽ കഴിയുന്ന മരുമകൾ കാതറിൻ രാജകുമാരിയെ സന്ദർശിച്ച ശേഷമാണ് രാജാവ് ചികിൽസയ്ക്കായി അഡ്മിറ്റായത്. നാളെയോ മറ്റന്നാളോ ചികിൽസ പൂർത്തിയാക്കി രാജാവ് ആശുപത്രി വിടുമെന്നാണ് റിപ്പോട്ടുകൾ.

പോസ്ട്രേറ്റ് സംബന്ധമായ പ്രശ്നങ്ങൾ തന്നെ അലട്ടുന്നുണ്ടെന്ന് നേരത്തെ രാജാവ് തന്നെയാണ് പരസ്യമാക്കിയത്. ഈ അസുഖത്തെക്കുറിച്ച് സാമൂഹിക അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് തന്റെ തന്നെ രോഗാവസ്ഥ രാജാവ് പരസ്യമാക്കിയത്. വ്യാഴാഴ്ച വരെ സ്കോട്ട്ലൻഡിലെ സാന്ദ്രിഗ്രാമിലായിരുന്ന രാജാവ് ചികിൽസയ്ക്കായി മാത്രമാണ് ഇന്നലെ ലണ്ടനിലേക്ക് മടങ്ങിയെത്തിയത്. സെൻട്രൽ ലണ്ടനിലെ മെർലിബോണിലുള്ള ആശുപത്രിയിലെത്തിയ രാജാവിനൊപ്പം പത്നി കാമിലയും ഉണ്ടായിരുന്നു. രാജാവ് അതിവേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ഋഷി സുനാക് ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *