ലഹോർ: തോഷാഖാന അഴിമതി കേസില്‍ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിയ്ക്കും 14 വർഷത്തെ തടവ് ശിക്ഷ വിധിച്ച് ഇസ്ലാമാബാദ് കോടതി. ഇമ്രാനെ 10 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും കോടതി വിലക്കി. 787 ദശലക്ഷം പാക്കിസ്ഥാനി രൂപ പിഴയും വിധിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റിലായ ഇമ്രാൻഖാൻ ഇപ്പോൾ ജയിലിലാണ്. ഫെബ്രുവരി എട്ടിന് പാക്കിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രധാന വിധി എന്നത് ശ്രദ്ധേയമാണ്.

ഇമ്രാൻഖാൻ പ്രധാനമന്ത്രിയായിരുന്ന 2018–2022 കാലത്തു വിദേശത്ത്നിന്നു ലഭിച്ച 14 കോടി പാക്കിസ്ഥാൻ രൂപ വില വരുന്ന സമ്മാനങ്ങൾ കുറഞ്ഞ വിലയ്ക്കു സർക്കാർ ഖജനാവിൽ നിന്നും ലേലത്തിൽ വാങ്ങിയശേഷം മറിച്ചുവിറ്റുവെന്നതാണ് കേസ്. തോഷാഖാന എന്നാൽ ഖജനാവ് എന്നാണ് അർഥം.

രഹസ്യസ്വഭാവമുളളതും രാജ്യസുരക്ഷയെ ബാധിക്കുന്നതുമായ രേഖകൾ പരസ്യമാക്കിയ കേസിൽ ഇമ്രാൻഖാനെ ഇന്നലെ 10 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തോഷാഖാന കേസിലും വിധി വരുന്നത്. ഇമ്രാന് പുറമെ മുൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിക്കും കോടതി ഇന്നലെ പത്ത് വർഷം തടവ് വിധിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *