ഇന്ത്യയിൽ ആദ്യ സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയ തന്റെ ഭർത്താവും ഗായകനുമായ നിക് ജൊനാസിന് ഗംഭീര വരവേൽപ്പ് നൽകിയതിൽ നന്ദിയും സ്നേഹവും അറിയിച്ച് നടി പ്രിയങ്ക ചോപ്ര. അളിയന്‍ എന്നർഥം വരുന്ന ‘ജിജു’ എന്നു വിളിച്ചാണ് ആരാധകർ നിക്കിനെ അഭിവാദ്യം ചെയ്തത്. ഇതിൽ താൻ അതിയായി സന്തോഷിക്കുന്നുവെന്നും ആരാധകരുടെ സ്നേഹം തന്റെ ഹൃദയം കവർന്നുവെന്നും വികാരാധീനയായി പ്രിയങ്ക പറഞ്ഞു. സംഗീതപരിപാടിക്കിടെ യുള്ള ആരാധകരുടെ കരഘോഷത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടാണ് പ്രിയങ്ക നന്ദി അറിയിച്ചത്.

നിക് ഉൾപ്പെട്ട ജൊനാസ് ബ്രദേഴ്സിന്റെ ഇന്ത്യയിലെ ആദ്യ സംഗീതപരിപാടിക്കു വേണ്ടി ശനിയാഴ്ചയാണ് സംഘം മുംബൈയിൽ എത്തിയത്. ദക്ഷിണ മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്സില്‍ ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന പരിപാടി കാണാന്‍ നാനാദിക്കുകളിൽ നിന്ന് ആരാധകര്‍ ഒഴുകിയെത്തി. ‘ഇന്ത്യയുടെ ജീജു (അളിയന്‍)’ എന്നാണ് സഹോദരന്‍ ജോ ജൊനാസ് സദസിനു പരിചയപ്പെടുത്തിയത്. പിന്നീടങ്ങോട്ട് സദസില്‍ നിന്ന് ‘ജീജു’ വിളികള്‍ മുഴങ്ങിക്കേട്ടു. ഇന്ത്യയുമായുള്ള വൈകാരിക അടുപ്പത്തെക്കുറിച്ച് നിക് വേദിയിൽ മനസ്സു തുറന്നു. തനിക്കു സ്വന്തം കുടുംബം പോലെയാണ് ഇന്ത്യയെന്ന് ഗായകൻ പറഞ്ഞു.

മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ മുതൽ നിക്കിനും കൂട്ടർക്കും അതിഗംഭീരമായ വരവേൽപ്പാണ് ലഭിച്ചത്. പ്രിയങ്ക ചോപ്ര മുംബൈയിലുണ്ടായിരുന്നെങ്കിലും റേസ് കോഴ്സിലെ പരിപാടിക്ക് എത്താനായില്ല.‌

Leave a Reply

Your email address will not be published. Required fields are marked *