അബുദാബി: അബുദാബിയിൽ പൂർത്തിയായ ബാപ്സ് ഹിന്ദു മന്ദിർ ക്ഷേത്രത്തിൽ ശ്രീരാമകഥ പറയുന്ന ശിലകളും. അക്ഷർധാം മാതൃകയിൽ ഒരുക്കിയ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രത്തിൽ രാമന്റെ ജനനവും ജീവിതവും അയോധ്യ ചരിത്രവും ഉൾപ്പെടെയുള്ള പുരാണകഥകൾ ശിലകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. 14നു പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ ഭരണാധികാരികളും ചേർന്നു ലോകത്തിനു സമർപ്പിക്കുന്ന മന്ദിറിൽ അവസാന വട്ട മിനുക്കുപണികൾ നടക്കുകയാണ്.

ക്ഷേത്ര സമർപ്പണവുമായി ബന്ധപ്പെട്ട് ഒരു മാസം നീളുന്ന പൂജകൾ 9ന് ആരംഭിക്കും. 14നു രാവിലെ വിഗ്രഹ പ്രതിഷ്ഠയും വൈകിട്ട് സമർപ്പണ ചടങ്ങുമായിരിക്കും. സ്വാമി മഹാരാജ് കർമങ്ങൾക്കു നേതൃത്വം നൽകും. ക്ഷണിക്കപ്പെട്ടവരാണു പങ്കെടുക്കുക. നേരത്തെ റജിസ്റ്റർ ചെയ്ത രാജ്യാന്തര സന്ദർശകർക്ക് 18 മുതലും യുഎഇയിൽ നിന്നുള്ളവർക്ക് മാർച്ച് ഒന്നു മുതലും പ്രവേശനം അനുവദിക്കും. ജാതിമതഭേദമെന്യെ എല്ലാവർക്കും ക്ഷേത്രത്തിലെത്താം.

അയോധ്യയിലെ രാമക്ഷേത്രം നാടിനു സമർപ്പിച്ചതിന്റെ 24ാം ദിവസമാണ് ബാപ്സ് മന്ദിർ തുറക്കുന്നത്. 13ന് ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടക്കുന്ന അഹ്‍ലൻ മോദി (ഹലോ മോദി) പൊതുസമ്മേളനത്തിൽ അര ലക്ഷം പ്രവാസി ഇന്ത്യക്കാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *