തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്റെയും ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ടെന്നിസ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഖില കേരള ടെന്നീസ് ടൂര്‍ണമെൻ്റ് ഫെബ്രുവരി 3 മുതല്‍ 9 വരെ കുമാരപുരത്തുള്ള കേരള ടെന്നീസ് അക്കാദമിയില്‍ വെച്ച് നടക്കും. ഇന്‍കെല്‍ ആണ് ടൂർണമെൻ്റ് സ്പോൺസർ ചെയ്യുന്നത്.

പുരുഷന്‍മാര്‍, സ്ത്രീകള്‍, ജൂനിയര്‍ ആണ്‍കുട്ടികള്‍/പെണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളിലായി 12,14,16, 18 വയസില്‍ താഴെയുള്ളവര്‍ക്ക് സിംഗിള്‍സ്, ഡബിള്‍സ്, വെറ്ററന്‍സ് ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.  പുരുഷ/ സ്ത്രീ/ ജൂനിയര്‍ വിഭാഗങ്ങളിലെ മത്സര വിജയികള്‍ക്ക് ആകെ 1,20,000 രൂപ സമ്മാനത്തുകയായി ലഭിക്കും.

ടൂർണമെൻ്റിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9895824179, 8089749788, 8281564487 എന്നീ നമ്പറുകളിലേക്ക് എന്‍ട്രികള്‍ അയക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *