രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ തുടർ നടപടികളുമായി കേന്ദ്രസ‌ർക്കാർ.സർക്കാർ അനുവദിച്ച് നൽകിയ ഔദ്യോഗിക വസതി ഒഴിയാൻ രാഹുലിന് നോട്ടീസ് നൽകി. ലോക്സഭ ഹൗസിങ് കമ്മിറ്റിയാണ് നോട്ടീസ് നൽകിയത് .

ഏപ്രിൽ 22ഓടെ വസതി ഒഴിയണമെന്നാണ് നിർദേശം. ചട്ടം അനുസരിച്ച് എം.പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടാൽ സർക്കാർ വസതിയിൽ തുടരാൻ അർഹതയില്ല.

2004ൽ ലോകസഭാംഗമായതു മുതൽ 12 തുഗ്ലക് ലൈനിലെ ബംഗ്ലാവിലാണ് രാഹുൽ താമസിക്കുന്നത്. മാർച്ച് 23ന് സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ലോക്സഭ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *