കോൽക്കത്ത: പശ്ചിമ ബംഗാളിൽ നിന്ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്. സംഭവത്തിൽ ട്രെയിനിന്റെ ജനൽ ചില്ലുകൾ തകർന്നതായി ഈസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.
മുർഷിദാബാദ് ജില്ലയിലെ ഫറാക്കയ്ക്ക് സമീപം ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. “ഇത് വളരെ ദൗർഭാഗ്യകരമായ സംഭവമാണെന്നും അന്വേഷിക്കുമെന്നും ഈസ്റ്റേൺ റെയിൽവേ സിപിആർഒ കൗസിക് മിത്ര വ്യക്തമാക്കി.