രാജ്യത്തെ ആദ്യ പൊതുഗതാഗത റോപ്പ്-വേയുടെ നിർമ്മാണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.വാരണസിയിൽ നിർമ്മിക്കുന്ന ഈ റോപ്പ്-വേ തീർത്ഥാടകർക്ക് യാത്രാനുഭവം വളരെ രസകരവും അവിസ്മരണീയവുമാക്കുക മാത്രമല്ല, വിശ്വനാഥന്റെ ദർശനം സാധ്യമാക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

വാരണസിയിൽ 644 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 3.85 കിലോമീറ്റർ നീളമുള്ള പൊതുഗതാഗത റോപ്പ്-വേയെക്കുറിച്ച് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *