പ്രധാനമന്ത്രി ഇന്ന് തെലങ്കാനയിൽ എത്തും. തെലങ്കാനയിൽ 11,300 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ പൊതുചടങ്ങിൽ പങ്കെടുക്കുന്ന അദ്ദേഹം അവിടെ നിന്നും ഹൈദരാബാദിലെ ബിബിനഗർ എയിംസിന് തറക്കല്ലിടും.
അഞ്ച് ദേശീയപാത പദ്ധതികളുടെ തറക്കല്ലിടൽ, സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന്റെ പുനർവികസനം എന്നിവ കൂടാതെ റെയിൽവേയുമായി ബന്ധപ്പെട്ട മറ്റ് വികസന പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും.
ഉച്ചക്ക് 3-ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന പ്രധാനമന്ത്രി വിമാനത്താവളത്തിന്റെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനലിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. എംജിആർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്ന് മറ്റ് റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും.