നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു.
“നാഗാലാൻഡ് മുഖ്യമന്ത്രി ശ്രീ നെയ്ഫിയു റിയോ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.”, പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
തുടർച്ചയായ അഞ്ചാം തവണയാണ് നെയ്‌ഫിയു റിയോ നാഗാലാന്‍ഡിന്‍റെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഫെബ്രുവരി 27ന് നടന്ന നാഗാലാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ നെയ്‌ഫിയു റിയോയുടെ എന്‍ഡിപിപി(Nationalist Democratic Progressive Party) ബിജെപി സംഖ്യത്തിന് 37 സീറ്റുകളാണ് ലഭിച്ചത്. മൊത്തം 60 സീറ്റുകളാണ് നാഗാലാന്‍ഡ് നിയമസഭയില്‍ ഉള്ളത്. 2018ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ അല്‍പ്പം നില മെച്ചപ്പെടുത്തി എന്‍ഡിപിപിക്ക് 25 സീറ്റുകളാണ് ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ബിജെപിക്ക് 12 സീറ്റുകളും ലഭിച്ചു.