ന്യൂഡല്‍ഹി: ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി (ബിബിസി) ചാനലിനെതിരെ ഇഡി കേസെടുത്തു. വിദേശനാണയ വിനിമയ ചട്ടപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഫെമ നിയമപ്രകാരം രേഖകള്‍ ഹാജരാക്കാനും ഉദ്യോഗസ്ഥര്‍ മൊഴി നല്‍കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ പുറത്തുവന്ന് മാസങ്ങള്‍ പിന്നിടുമ്പോഴാണ് ബിബിസിക്കെതിരെ ഇഡി കേസെടുത്തിരിക്കുന്നത് എന്നതും ശ്രെധേയമാണ്. ഡോക്യുമെന്ററിക്ക് സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഫെബ്രുവരിയില്‍ ബിബിസിയുടെ ഡല്‍ഹി, മുംബൈ കേന്ദ്രങ്ങളില്‍ 58 മണിക്കൂർ പരിശോധന നടത്തിയിരുന്നു ആദയാനികുതി വകുപ്പ്. ഈ പരിശോധനയിൽ ധനവിനിമയത്തിൽ ക്രമക്കേട് കണ്ടെത്തിയതായും ബിബിസി ഓഫിസുകളിൽനിന്നു കണ്ടെത്തിയ വരുമാന– ലാഭ കണക്കുകൾ അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളും തമ്മിൽ യോജിക്കുന്നില്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. ജീവനക്കാരുടെ മൊഴികളിൽനിന്നും, ഡിജിറ്റൽ തെളിവുകൾ, രേഖകൾ എന്നിവ പരിശോധിച്ചതിൽ നിന്നും നിർണായക വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ബിബിസിക്കെതിരായ നടപടികൾ തുടരുമെന്നും വ്യക്തമാക്കി.