റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. പുനെ -റായ്ഗഡ് അതിർത്തിക്ക് സമീപം ഖോപോളി മേഖലയിൽ പുലർച്ചെ 4.30 ഓടെയായിരുന്നു അപകടമുണ്ടായത്.

പൂനെ പിംപിൾഗുരവിൽ നിന്ന് ഗോരേഗാവിലേക്ക് പോകുകയായിരുന്നു ബസ്. ബസിൽ 41 യാത്രക്കാരുണ്ടായിരുന്നു. അപകട കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *