ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1,369 പുതിയ കോവിഡ് കേസുകൾ
ഡൽഹിയിൽ പോസിറ്റീവ് നിരക്ക് 31.9 ശതമാനമാണ്. ഇന്ന് അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 26,560 ആയി ഉയർന്നു. നിലവിൽ സജീവ കേസുകൾ 4,631 ആണ്. 1,071 രോഗികൾക്ക് ഇന്ന് കോവിഡ് ഭേദമായി.