ഡല്‍ഹി: ലണ്ടനില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുലിന്റെ പരാമര്‍ശങ്ങളുടെ അടിസ്ഥാനം നുണകളാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
‘രാജ്യത്ത് ജനാധിപത്യത്തിന് ഒരു അപകടവുമില്ല. മറിച്ച് രാജ്യത്തിനെതിരായി നിങ്ങള്‍ വിദേശത്ത് നടത്തുന്ന പരാമര്‍ശങ്ങളുടെ പേരില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി തകര്‍ക്കും’- സ്മൃതി ഇറാനി പറഞ്ഞു. രാഹുലിന്റെ മാപ്പ് രാജ്യത്തെ ഓരോ പൗരനും ആവശ്യപ്പെടുന്നുണ്ടെന്നും സ്മൃതി ഇറാനി വ്യക്തമാക്കി .