ന്യൂഡൽഹി: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചാവേറാക്രമണമുണ്ടാകുമെന്ന ഭീഷണി അതീവ ഗൗരവത്തോടെ കാണണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പഞ്ചാബില്‍ വാഹനവ്യൂഹം തടഞ്ഞതുപോലെയുള്ള പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കേന്ദ്രം നിര്‍ദേശം നല്‍കി.

അതിനിടെ, പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന്റെ സുരക്ഷാവിവരങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇന്‍റലിജന്‍സ് മേധാവി തയാറാക്കിയ റിപ്പോർട്ട് ചോര്‍ന്നതിനെക്കുറിച്ചാണ് അന്വേഷണം. കേരളത്തിൽ സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന പൊലീസ് റിപ്പോർട്ടാണ് പുറത്തായത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനു ശേഷമുള്ള സാഹചര്യങ്ങൾ ഗൗരവത്തിലെടുക്കണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *