ബെംഗളൂരു: രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികൾക്ക് രാഹുൽ ഗാന്ധി ഇന്ന് കർണാടകയിലെത്തും. ഹുബ്ബള്ളിയിൽ രാവിലെ പത്തരയോടെ എത്തുന്ന രാഹുൽ ഗാന്ധി, ജഗദീഷ് ഷെട്ടറിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലും പങ്കെടുക്കും.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് 11 നിയമ സഭാ മണ്ഡലങ്ങളിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. ഇന്നലെയാണ് രാഹുല്‍ ഔദ്യോഗിക വസതി ഒഴിഞ്ഞത്. വീട് പൂട്ടി രാഹുൽ ഗാന്ധി തന്നെ ഉദ്യോഗസ്ഥർക്ക് താക്കോൽ കൈമാറി. ഡല്‍ഹി തുഗ്ലക് ലൈനിലെ വസതിയാണ് ഒഴിഞ്ഞത്. രാഹുല്‍ ഗാന്ധി ഇനി അമ്മ സോണിയ ഗാന്ധിക്കൊപ്പം 10 ജന്‍പഥില്‍ താമസിക്കും. 2004 മുതൽ താമസിക്കുന്ന വീടാണ് രാഹുല്‍ ഒഴിഞ്ഞത്. 2004ല്‍ അമേഠി എംപിയായതോടെ ലഭിച്ച വസതിയാണിത്.