ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയർ റിലേഷൻസിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. ചെന്നൈയിൽ മാത്രം 40 ഓളം ഇടങ്ങളിലാണ് പരിശോധന നടന്നത്. തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎ എം.കെ മോഹന്റെ വീട്ടിലും ആദായനികുതി പരിശോധന നടത്തി. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ വിശ്വസ്തനാണ് എം.കെ മോഹൻ.
സ്റ്റാലിന്റെ കുടുംബത്തിന് ഈ കമ്പനിയിൽ ബിനാമി നിക്ഷേപമുണ്ടെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ആരോപിച്ചിരുന്നു. സ്റ്റാലിന്റെ മരുമകൻ ശബരീനാഥന്റെ ഓഡിറ്ററായ ഷൺമുഖരാജ്, ബന്ധു പ്രവീൺ എന്നിവരുടെ വീട്ടിലും പരിശോധന നടത്തി. തിരുച്ചി, കോയമ്പത്തൂർ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്.