അഹമ്മദാബാദ്: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ ഹർജി ഗുജറാത്ത് ഹൈക്കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് വാദം കേള്‍ക്കും. കേസ് പരിഗണിക്കേണ്ട ജഡ്ജി ജസ്റ്റിസ് ഗീത ഗോപി കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. കാരണം വ്യക്തമാക്കാതെയാണ് ജസ്റ്റിസ് പിന്‍മാറിയത്.
തന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപേക്ഷ നേരത്തെ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടർന്നാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ മാത്രമെ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടൂ. ഇല്ലെങ്കിൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും.