ഇംഫാൽ: മണിപ്പൂർ കേന്ദ്രസർവകലാശാലയിലെ മലയാളി വിദ്യാർഥികളെ തിങ്കളാഴ്ച നാട്ടിലെത്തും. ഒൻപത് വിദ്യാർഥികൾക്ക് നോർക്ക വഴി വിമാന ടിക്കറ്റ് ലഭിച്ചു. ബാംഗ്ലൂർ വഴിയായിരുക്കും ഇവർ കേരളത്തിലെത്തുക. തിങ്കളാഴ്ച ഉച്ചക്ക് 2:30നാണ് വിമാനം.

സംഘർഷം രൂക്ഷമായ ഇംഫാലിൽ നിന്ന് ഏഴ് കിലോമീറ്റർ മാത്രം മാറിയാണ് വിദ്യാർഥികളുടെ താമസം. സർവകലാശാലയ്ക്കുള്ളിൽ വലിയ പ്രശ്‌നങ്ങളില്ലെങ്കിലും പുറത്ത് സാഹചര്യം രൂക്ഷമായതിനാൽ ഇവർക്ക് പുറത്തിറങ്ങനോ നാട്ടിലേക്ക് വരാനുള്ള മാർഗങ്ങൾ തേടാനോ സാധിക്കില്ല. സർവകലാശാലയ്ക്കുള്ളിലും ചെറിയ തോതിൽ ഏറ്റുമുട്ടലുണ്ടായതായാണ് വിദ്യാർഥികൾ അറിയിക്കുന്നത്. സർവകലാശാലയും ഹോസ്റ്റലും നിലവിൽ അടച്ചിട്ടിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *