ബെം​ഗളൂരു: കോൺ​ഗ്രസ് അധികാരത്തിലേറിയാൽ കർണാടക പോപ്പുലർ ഫ്രണ്ട് വാലിയാകുമെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിസ്വ ശർമ. കോൺ​ഗ്രസ് നേതാക്കളായ സിദ്ദരാമയ്യയും ഡികെ ശിവകുമാറും ടിപ്പു സുൽത്താന്റെ കുടുംബമാണെന്നും ബിജെപി നേതാവ് ആരോപിച്ചു.

കൊ‌‍ഡു​ഗ് ജില്ലയിലെ വിരാജ്പേട്ടിൽ തെരഞ്ഞെടുപ്പ് യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസമിൽ നിന്നാണ് ഞാൻ വരുന്നത്. അസമിനെ 17 തവണ മുഗളന്മാർ ഞങ്ങളെ ആക്രമിച്ചെങ്കിലും മുഗളന്മാർക്ക് ഞങ്ങളെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. ടിപ്പു സുൽത്താനെ പലതവണ പരാജയപ്പെടുത്തിയ കൊടു​​ഗ് മണ്ണിനെ താൻ വണങ്ങുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *