ന്യൂഡൽഹി: മുഖ്യമന്ത്രിപദം രണ്ടര വർഷം എന്ന വീതം വയ്പ്പിന് തയാറല്ലെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ. ഉപമുഖ്യമന്ത്രി പദവും സ്വീകരിക്കില്ലെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. അനുനയശ്രമങ്ങൾ തുടരുന്നുണ്ട്. വീണ്ടും നിയമസഭാകക്ഷി യോഗം വിളിച്ചേക്കും. മുഖ്യമന്ത്രി പദം പങ്കിടണമെന്ന നിലപാടാണ് ഹൈക്കമാൻഡ് മുന്നോട്ട് വച്ചിട്ടുള്ളത്. രണ്ടു വർഷം സിദ്ധരാമയ്യയ്ക്കും മൂന്നുവർഷം ശിവകുമാറിനും എന്നതാണ് ഇപ്പോൾ മുന്നോട്ടുവച്ചിട്ടുള്ളത്. രാവിലെ 11ന് ചേരുന്ന ഹൈക്കമാൻഡ് യോഗം ഇരുവരെയും നിലപാട് അറിയിക്കും. സത്യപ്രതിജ്ഞാ തീയതിയും യോഗം തീരുമാനിക്കും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഡൽഹിയിലെ വസതിയിൽ ഇന്നലെ നടന്ന ചർച്ചകളിലും അന്തിമതീരുമാനത്തിലെത്താൻ ഹൈക്കമാന്‍ഡിനു കഴിഞ്ഞില്ല. മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യയ്ക്കാണ് ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയുള്ളത്. എങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിൻമേലുള്ള അവകാശവാദത്തിൽനിന്നു പിന്മാറാൻ ഡി.കെ.ശിവകുമാർ തയാറാകുന്നില്ല. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

Leave a Reply

Your email address will not be published. Required fields are marked *