ശ്രീനഗർ: സ്വന്തം ഭൂപ്രദേശമായ കശ്മീരിൽ ജി–20 യോഗം നടത്താൻ സ്വാതന്ത്ര്യമുണ്ടെന്ന് ഇന്ത്യ. കശ്മീർ തർക്കപ്രദേശമാണെന്നും അവിടെ നടക്കുന്ന യോഗം അംഗീകരിക്കില്ലെന്നും ചൈന നിലപാടെടുത്തിരുന്നു. തുർക്കിയും സൗദിയും യോഗത്തിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തിട്ടില്ല. ജി -20 രാജ്യങ്ങളിലെ 60 പ്രതിനിധികൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

തർക്കപ്രദേശത്ത് ജി -20 പോലുള്ള യോഗങ്ങൾ നടത്തുന്നതിനെ ശക്തമായി എതിർക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ വ്യക്തമാക്കിയിരുന്നു. യോഗത്തിൽ പങ്കെടുക്കില്ലെന്നും ചൈന അറിയിച്ചിരുന്നു. ഇന്ത്യയുടെ തീരുമാനത്തെ പാക്കിസ്ഥാനും ശക്തമായി എതിർത്തിരുന്നു. മെയ് 22 മുതൽ 24 വരെ ശ്രീനഗറിലാണ് മൂന്നാമത് ജി-20 ടൂറിസം വർക്കിങ് ഗ്രൂപ്പ് മീറ്റിങ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *