ഡൽഹി ; ആദർശ് സ്‌റ്റേഷൻ പദ്ധതിയുടെ ഭാഗമായി 1253 റെയിൽവേ സ്‌റ്റേഷനുകൾ കൂടി നവീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ അടുത്ത സാമ്പത്തിക വർഷത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തികരിക്കുകയാണ് ലക്ഷ്യം. ആദർശ് സ്‌റ്റേഷൻ പദ്ധതിയുടെ ഭാഗമായി 1253 റെയിൽവേ സ്‌റ്റേഷനുകളാണ് നവീകരിക്കുന്നതിനായി കണ്ടെത്തിയത്. ഇതിൽ 1218 സ്‌റ്റേഷനുകൾ ഇതുവരെ നവീകരിച്ചു.
ബാക്കിയുളളവ 2023-24 സാമ്പത്തിക വർഷത്തിൽ പൂർത്തികരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജസ്ഥാനിലെ 40 സ്‌റ്റേഷനുകളും,ഹരിയാനയിലെ 16 സ്‌റ്റേഷനുകളും, മധ്യപ്രദേശിൽ 45 സ്‌റ്റേഷനും ഗൂജാറത്തിലെ 32 സ്‌റ്റേഷനുകളും പദ്ധതിയുടെ ഭാഗമായി നവീകരിക്കും.