ഡൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി സ്ഥിരീകരണം. എക്സ് ബി ബി 1.16 എന്ന വകഭേദമാണ് കണ്ടെത്തിയത്. കൊവിഡ് കേസുകളിലെ വർദ്ധനയ്ക്ക് പിന്നിൽ പുതിയ വകഭേദമാണോ എന്ന സംശയം ആരോഗ്യ വിദഗ്ദ്ധർ പങ്കുവയ്ക്കുന്നുണ്ട്.

കർണാടക (30)​,​ മഹാരാഷ്ട്ര (29)​,​ പുതുച്ചേരി (7)​,​ ഡൽഹി (5)​,​ തെലങ്കാന (2)​,​ ഗുജറാത്ത് (1)​,​ ഹിമാചൽ പ്രദേശ് (1)​,​ ഒഡിഷ (1)​ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.

അതേസമയം പുതിയ വകഭേദം ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എയിംസ് മുൻ ഡയറക്ടറും കൊവിഡ് ടാസ്ക്ഫോഴ്‌സ് മേധാവിയുമായിരുന്ന ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.

ജനുവരിയിലാണ് ഇന്ത്യയിൽ എക്സ് ബി ബി 1.16 വകഭേദം ആദ്യമായി റിപ്പോ‌ർട്ട് ചെയ്തത്. ജനുവരിയിൽ രണ്ടു കേസുകളും ഫെബ്രുവരിയിൽ 59 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. മാർച്ചിൽ ഇതുവരെ 15 പേരിൽ പുതിയ വകഭേദം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *