ലണ്ടനിൽ വച്ച് നടത്തിയ പ്രസം​ഗത്തിന്റെ പേരിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രിയും രാജ്യസഭാംഗവുമായ ഹർദീപ് സിംഗ് പുരി.

ഇന്ത്യയെ യൂറോപ്യൻ യൂണിയനുമായി താരതമ്യം ചെയ്തത് ശരിയായില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. രാഹുൽ ആത്മപരിശോധന നടത്തട്ടെയെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു. വിദേശത്ത് പോയി ഇന്ത്യയെ രാഹുൽ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പാർലമെന്റ് നടപടികൾ ആരംഭിച്ചത് മുതൽ ഷെയിം ഷെയിം രാഹുൽ ഗാന്ധി വിളികളാണ് ഭരണപക്ഷം ഉയർത്തിയത്. എന്നാൽ അപ്പോഴും അദാനി വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ ക്രുദ്ധനായി. ബഹ​ളശം തുടർന്നതോടെ ഇരു സഭകളും നിർത്തി വച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *