തനിക്ക് മുഖ്യമന്ത്രിയാകാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്.
“എനിക്ക് മുഖ്യമന്ത്രിയാകാനോ നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാനോ ആഗ്രഹമില്ല. ഞങ്ങള്‍ ഏത് സ്ഥാനത്താണെങ്കിലും സന്തുഷ്ടരാണ്.”,അദ്ദേഹം പറഞ്ഞു.
യാദവിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട്, രാഷ്ട്രീയ ജനതാദളില്‍ (ആര്‍ജെഡി) മുറവിളി ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും റോഡ് നിര്‍മാണ വകുപ്പിന്റെ ബജറ്റ് വിഹിതത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ യാദവ് പറഞ്ഞു.