വിശാഖപട്ടണം: ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു തെലുങ്ക് നടി രേഖ ഭോജ്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രഖ്യാപനം. പിന്നാലെ നിരവധി വിമർശനങ്ങളാണു നടിക്കുനേരെ ഉയർന്നത്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്നായിരുന്നു ചിലരുടെ വിമർശനം.

വിമർശനം കടുത്തതോടെ വിശദീകരണവുമായി നടി രംഗത്തെത്തി. ഇന്ത്യൻ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണു ശ്രമിച്ചതെന്നായിരുന്നു നടിയുടെ വിശദീകരണം. ഷോർട്ട് ഫിലിമുകളിലൂടെയാണു നടിയുടെ സിനിമാ കരിയറിന്റെ തുടക്കം. തെലുങ്ക് നടികൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു സമൂഹമാധ്യമങ്ങളിലൂടെ നടി നിരന്തരം സംസാരിക്കാറുണ്ട്.

കിവീസിനെതിരെ 70 റണ്‍സിന്റെ തകർപ്പൻ ജയവുമായാണ് ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ കപ്പുയർത്തുമെന്ന വലിയ പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *