ഭോപ്പാൽ: മധ്യപ്രദേശിൽ ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായി ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം പുറത്തിറക്കുന്ന ആദ്യ ഉത്തരവാണിത്. അനുവദനീയമായതിനും അളവിലുള്ള ഉച്ചഭാഷിണി ഉപയോഗത്തിനും ആരാധനാലയങ്ങളിലെ ഡിജെകൾക്കും നിരോധനം ബാധകമാണ്. ഉച്ചഭാഷിണികളുടെ ശബ്ദതീവ്രത പരിശോധിക്കുന്നതിനായി പ്രത്യേകസംഘത്തെയും സംസ്ഥാനത്ത് നിയോഗിക്കും. നിരോധനം നടപ്പാക്കുന്നതിനായി മാർഗരേഖ തയ്യാറാക്കാനും ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഇതിനുപുറമെ പരസ്യമായി പൊതുസ്ഥലങ്ങളിൽ മാംസക്കച്ചവടം നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പരസ്യമായി മാംസക്കച്ചവടം നടത്തുന്ന പ്രദേശങ്ങളെ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാനും മോഹൻ യാദവ് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *