ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ക്ഷണം. രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണു പ്രതിഷ്ഠാ ചടങ്ങിലേക്കു യെച്ചൂരിയെ ക്ഷണിച്ചത്. 2024 ജനുവരി 22നാണു പ്രതിഷ്ഠാ ചടങ്ങ്. എന്നാൽ ക്ഷണം യെച്ചൂരി നിരസിച്ചതായാണു റിപ്പോർട്ട്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും അധിർ രഞ്ജൻ ചൗധരിക്കും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനും എച്ച്.ഡി. ദേവെഗൗഡയ്ക്കും നേരത്തേ ക്ഷണം ലഭിച്ചിരുന്നു. വിവിധ വിഭാഗങ്ങളിൽനിന്നുള്ള നാലായിരത്തോളം സന്യാസിമാരെയും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.

പ്രതിഷ്ഠാ ചടങ്ങു ജനുവരി 16നു തുടങ്ങി 22ന് അവസാനിക്കും. മണ്ഡൽ പൂജ 24 മുതൽ 28വരെ നടക്കും. 23 മുതൽ ഭക്തർക്കു പ്രവേശനം നൽകും. 6 ശങ്കരാചാര്യർമാരും 150 സന്യാസിമാരും പ്രതിഷ്ഠയ്ക്കു നേതൃത്വം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദി 22നു മുഖ്യചടങ്ങിൽ പങ്കെടുക്കും. 2200 വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *