പനജി: ഗോവയിലെ സൺബേൺ ഫെസ്റ്റിവലിൽ ഭഗവാൻ ശിവനെ അധിക്ഷേപിച്ചുവെന്ന പരാതിയുമായി കോൺഗ്രസും ആംആദ്മി പാർട്ടിയും. കോൺഗ്രസ് നേതാവ് വിജയ് ഭികെയാണ് സംഘാടകർക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ആം ആദ്മി പാർട്ടി ഗോവ അധ്യക്ഷൻ അമിത് പലേക്കറും നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.

സംഘാടകർ മതവികാരം വ്രണപ്പെടുത്തിയെന്ന് ഭികെ പറഞ്ഞു. ആളുകൾ മദ്യപിക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നിടത്താണ് ഭഗവാന്റെ ചിത്രം പ്രദർശിപ്പിച്ചതെന്നും ഭികെ പറഞ്ഞു. ശിവന്റെ ചിത്രം പ്രദർശിപ്പിച്ചത് സനാതന ധർമത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് എഎപി നേതാവ് പലേക്കർ ട്വിറ്ററിൽ കുറിച്ചു. സർക്കാർ പരിപാടിയുടെ സംഘാടകർക്കെതിരെ നടപടിയെടുക്കണമെന്നും പലേക്കർ ആവശ്യപ്പെട്ടു.

ഗോവയിൽ നടക്കുന്ന ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവലാണ് സൺബേൺ. ഡിസംബർ 28ന് നോർത്ത് ഗോവയിലെ വാഗറ്റോറിലാണ് ഫെസ്റ്റിവെൽ തുടങ്ങിയത്. ശനിയാഴ്ചയാണ് സൺബേൺ അവസാനിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *