കൊൽക്കത്ത: സിപിഎം ‘ഭീകരരുടെ പാർട്ടി’യെന്ന് തൃണമൂൽ കോൺഗ്രസ് മേധാവിയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഖ്യത്തിലേർപ്പെടില്ലെന്നും മമത വ്യക്തമാക്കി. ചൊവ്വാഴ്ച സൗത്ത് 24 പർഗാനാസിലെ ജയ്‌നഗറിൽ ഒരു സർക്കാർ പരിപാടിയിലാണ് മമത ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളാണ് തൃണമൂൽ കോൺഗ്രസും സിപിഎമ്മും.

‘‘ഭീകര പാർട്ടിയായ സിപിഎം ബിജെപിയെ സഹായിക്കുകയാണ്. 34 വർഷം അത് ജനങ്ങളുടെ മനസ്സുകൊണ്ട് കളിച്ചു. ഇന്ന് അവർ ക്യാമറയ്ക്ക് മുന്നിൽ ഇരുന്നു സംസാരിക്കുന്നു. 34 വർഷം അവർ അധികാരത്തിലിരുന്നപ്പോൾ എന്താണ് ചെയ്തത്?. ആളുകൾക്ക് എത്ര അലവൻസ് ലഭിച്ചു?. തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തിൽ 20,000-ത്തിലധികം ആളുകൾക്ക് സർക്കാർ ജോലി ലഭിച്ചു. അവരുടെ ഭരണകാലത്ത് ജനങ്ങൾക്ക് ഒന്നും കിട്ടിയില്ല.’’– മമത പറഞ്ഞു. ബിജെപിക്കും സിപിഎമ്മിനുമെതിരെയാണ് തന്റെ പോരാട്ടമെന്നും മമത വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *