ജലദൗർലഭ്യം ഇല്ലാതാക്കി എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പാക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സംസ്ഥാന ലോകജലദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജലസ്രോതസ്സുകൾ ശുചിയായി സൂക്ഷിക്കണം. ജലസംരക്ഷണ പ്രവർത്തനങ്ങൾ വീടുകളിൽ നിന്ന് ആരംഭിക്കുകയും ജലലഭ്യത പ്രവർത്തനങ്ങൾ ത്വരിതമാക്കുകയും വേണം. ലോക ജലദിനാചരണത്തിന്റെ ഭാഗമായി ഓരോ ഉദ്യോഗസ്ഥരും ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഗുഡ് വിൽ അബാസഡർമാരായി മാറണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം ഐ.എം.ജിയിൽ നടന്ന ചടങ്ങിൽ ജലലഭ്യതയും ശുചീകരണപ്രവർത്തനങ്ങളും ഉറപ്പാക്കുന്ന മാറ്റങ്ങൾ ത്വരിതപ്പെടുത്തുക എന്നീ വിഷയത്തെ അധികരിച്ചുള്ള വിവിധ സെഷനുകൾ സംഘടിപ്പിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി ഷീല എ എം,  ശുചിത്വമിഷൻ ഡയറക്ടർ,  പ്രവീൺ കെ എസ്, ശ്രീനാരായണൻ നമ്പൂതിരി, സുധീർ പടിക്കൽ എന്നിവർ സംസാരിച്ചു.ഡോ.സുജ ആർ മോഡറേറ്ററായിരുന്നു.

 

ജലശുചിത്വ മേഖലയിലെ പുതുതലമുറയുടെ നൂതന ആശയങ്ങൾ’ എന്ന വിഷയത്തിൽ ജെൻ റോബിക്‌സ്, എക്കോസ്യു, പ്യൂവർ വാട്ടർ സൊല്യൂഷൻ, മിസ്റ്റ് EO, ഹംബ്ലക്‌സ് തുടങ്ങിയ സ്റ്റാർട്ടപ്പുകൾ വിഷയാവതരണം നടത്തി. ശേഖർ കുര്യാക്കോസ് മോഡറേറ്ററായി.

Leave a Reply

Your email address will not be published. Required fields are marked *