കഴിഞ്ഞ രണ്ടുവർഷം കൊണ്ടു ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ നിർമിച്ച് നൽകിയത് 3228 വീടുകൾ. 2021 മേയ് 20 മുതൽ 2023 മാർച്ച് 27 വരെയുള്ള കണക്കാണിത്. ജില്ലയിൽ ഇതുവരെ 12638 വീടുകളാണ് ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ചിട്ടുള്ളത്. ഇതിൽ ലൈഫ് പദ്ധതിയിൽ 7983 വീടുകളും പി.എം.എ.വൈ (യു)-2282, പി.എം.എ.വൈ (ജി)-829, എസ്.സി- 1289, എസ്. ടി- 61, ഫിഷറീസ്-107, മൈനോറിറ്റി- 87 എന്നിവയും ഉൾപ്പെടുന്നു.

വിജയപുരം ഗ്രാമപഞ്ചായത്തിലെ പൊൻപള്ളി വാർഡിൽ നിർമാണം പൂർത്തിയാക്കിയ 44 യൂണിറ്റുകളുള്ള ഭവന സമുച്ചയം ഏപ്രിലിൽ ഗുണഭോക്താക്കൾക്ക് കൈമാറും. 6.40 കോടി രൂപ ചെലവിലാണ് ഭവന സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. രണ്ട് മുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെട്ടതാണ് ഫ്ളാറ്റുകൾ. ഇവിടെ 42 കുടുംബങ്ങൾക്ക് താമസ സൗകര്യമൊരുക്കും. അമെനിറ്റികൾക്കായി രണ്ട് യൂണിറ്റുകൾ ഉപയോഗപ്പെടുത്തും.

അതിദാരിദ്ര നിർണയ പ്രക്രിയയിലൂടെ കണ്ടെത്തിയ ഭൂരഹിത/ ഭവനരഹിതരായ 206 കുടുംബങ്ങളിൽ ലൈഫ് പട്ടികയിൽ ഉൾപ്പെട്ട ഭവനരഹിതരായ 40 പേരുമായി കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു. ലൈഫ് പട്ടികയിൽ ഉൾപ്പെട്ട ഭൂരഹിത ഭവന രഹിത കുടുംബങ്ങൾക്ക് ഭവനനിർമാണത്തിനായി ഭൂമി കണ്ടെത്താൻ ‘മനസോട് ഇത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ 110 സെന്റ് സ്ഥലം കോട്ടയം ജില്ലയിൽ സൗജന്യമായി ലഭിച്ചു. വെള്ളൂർ ഗ്രാമപഞ്ചായത്തിൽ 100 സെന്റ് സ്ഥലവും കോട്ടയം നഗരസഭയ്ക്ക് 10 സെന്റ് സ്ഥലവും ലൈഫ് മിഷന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *